യൂത്ത് @ ഐ റ്റി
യുവജനങ്ങളുടെ ഐ റ്റി പഠന കളരി
സംഘാടനം : ഡി വൈ എഫ് ഐ & ഡി എ കെ എഫ്
2009 ജൂലൈ 2 - 4, ഗ്രാമീണ പഠന കേന്ദ്രം, കരകുളം
പുതിയ ലോക സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ സാമ്രാജ്യത്വത്തിനെതിരായ ആശയ പ്രചാരണത്തിന് വളരെ വ്യാപകമായി ഉപയോഗിക്കുന്നതിന് ഡി വൈ എഫ് ഐ തീരുമാനിച്ചിരിക്കുന്നു. അതോടൊപ്പം ഈ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഉദ്ദേശിക്കുന്നു. കേരളത്തിലെ പുരോഗമന യുവജന പ്രസ്ഥാനം ഇതിനൊരു മാതൃക സൃഷ്ടിക്കുന്നതിനായാണ് ശ്രമിക്കുന്നത്. ഈ പഠന കളരിയുടെ പ്രധാന ലകഷ്യങ്ങള് ഇവയാണ്.
1. യുവജനങ്ങളില്‍ വിവര സംവേദന സാങ്കേതിക വിദ്യയും അത് വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന്റെയും സാധ്യതകള്‍ മനസ്സിലാക്കുക
2. കമ്പ്യുട്ടര്‍, ഇന്റര്‍നെറ്റ് സാധ്യതകള്‍ മനസ്സിലാക്കുകയും അത് ജീവിത സാഹചര്യങ്ങളിലും, പ്രവര്‍ത്തനങ്ങളിലും പ്രയോജനപ്പെടുത്തുകയും ചെയ്യുക.
3. മലയാളത്തില്‍ കമ്പ്യുട്ടര്‍ സാധ്യതകള്‍ അനായാസേന ഉപയോഗിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുക
4. ബ്ലോഗ് പ്രചാരണത്തിനും, ആശയ സംവേദനത്തിനുമുള്ള ഒരു ഉപകരണമാക്കി മാറ്റുക.
5. ഇന്ന് സൈബര്‍ സ്പേസ് വലതുപക്ഷ മാധ്യമങ്ങളും ഒരു പക്ഷേ തീവ്ര ഇടതുപക്ഷവും, വര്‍ഗീയ കക്ഷികള്മാണ് ഇന്ന് ഉപയോഗിക്കുന്നത്. ഇവിടെ ശക്തമായി കടന്നു കയറി ഈ മേഖല പ്രചാരണത്തിന്റെ മുഖ്യ മേഖലകളിലൊന്നാക്കി മാറ്റുക.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന പഠനക്കളരിയുടെ പരിപാടിയുടെ കരട്:
ജൂലൈ 2
രാവിലെ 09.30- 10.00 : രജിസ്ട്രേഷന്
10.00 – 11.30 : ഉദ്ഘാടന സമ്മേളനം
12.00 – 01.00 : വിവര സാങ്കേതിക വിദ്യയും മാറുന്ന സമൂഹവും ക്ലാസ്:
02.00 – 03.30 : കമ്പ്യുട്ടര്‍ അടിസ്ഥാന പരിശീലനം
04.00 – 08.00 : ഓപ്പണ്‍ സോഫ്റ്റ്വെയര്, ലിനക്സ് അടിസ്ഥാന പരിശീലനം
ജൂലൈ 3
രാവിലെ 09.00- 10.30 : മലയാളം കംബ്യുട്ടിംഗ് – അടിസ്ഥാനപരിശീലനം
11.00 – 01.00 : ഇന്റര്‍നെറ്റ് – പരിശീലനം
02.00 – 05.00 : ബ്ലോഗ് തയ്യാറാക്കല്‍ - അടിസ്ഥാന പരിശീലനം (ഉള്ളടക്കം തയ്യാറാക്കല്‍, എഡിറ്റിംഗ്, സാങ്കേതിക പരിശീലനം, പുതുക്കല്‍ തുടങ്ങിയവ)
05.00 – 08.00 : ബ്ലോഗ് തയ്യാറാക്കല്‍ - ഗ്രൂപ്പ് തിരിഞ്ഞു ബ്ലോഗ് തയ്യാറാക്കല്‍ - അസ്സൈന്മെന്റ്
ജൂലൈ 4
രാവിലെ 09.00- 12.00 : തയ്യാറാക്കിയ ബ്ലോഗിന്റെ അവതരണം – വിവിധ ഗ്രൂപ്പുകള്‍ . തുടര്‍ന്ന് ബ്ലോഗ് വിലയിരുത്തല്‍, പൊതു ചര്‍ച്ച.
12.00 - 01.00 : ഭാവി പരിപാടികള്‍ ആസൂത്രണം.
02.00 - 03.00 : പഠനക്കളരി വിലയിരുത്തല്‍
03.00 – 04.00 : സമാപന സമ്മേളനം
Contact us: it4youth@gmail.com
ടേ ഗോപാ, പിന്നെ എന്തൊക്കെ? ഒരു കമന്റിന്റെ ലിങ്കുവഴി വന്നതാണ്(പൊളിച്ചെഴുത്ത്). ഈ വർക്ക് ഷോപ്പ് എന്തെങ്കിലും ഗുണം ചെയ്തോ? ഗോപനു വേറെ ബ്ലോഗുണ്ടോ? മറ്റെന്ത് വിശേഷങ്ങൾ?
ReplyDelete